ചൂരിപഴം (Ziziphus Oenoplia)



നാട്ട് പ്രദേശങ്ങളിൽ സുപരിചിതമായി കണ്ടുവരുന്ന കുറ്റിച്ചെടിയിൽ ഉണ്ടാകുന്ന പഴമാണ് ചൂരിപഴം.

പച്ച നിറത്തിൽ ഉണ്ടാവുന്ന കായ മൂത്ത് പഴുക്കുമ്പോഴേക്കും ഇരുണ്ട ചുവപ്പ് അല്ലെങ്കിൽ കറുപ്പ് നിറത്തിൽ കാണപ്പെടുന്നു.

പക്ഷികൾക്കും കാട്ട് മൃഗങ്ങൾക്കും വളരെ താല്പര്യമുള്ള പഴം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്.


ഏഷ്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന പുഷ്പിക്കുന്ന സസ്യമാണ് വൻതുടലി.(ശാസ്ത്രീയനാമം: Ziziphus oenoplia) Jackal Jujube, Small-fruited Jujube, Wild Jujube എന്നെല്ലാം അറിയപ്പെടുന്നു. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുള്ള ചെറിയ വള്ളിച്ചെടിപോലെ ഒരു സസ്യമാണിത്.

കായ ഭക്ഷ്യയോഗ്യമാണ്. ഇന്ത്യയിൽ ആയുർവേദമരുന്നിൽ വളരെ പ്രസിദ്ധമാണിത്. കൊങ്കണി ആൾക്കാർ ഇല ചവയ്ക്കാനും മുറിവു കെട്ടാൻ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇല ചവയ്ക്കുന്നത് ഉമിനീരുണ്ടാവാൻ നല്ലതാണ്. മ്യാന്മറിലും ഇതു മരുന്നായി ഉപയോഗിക്കുന്നു.

വരയൻ കോമാളി ലാർവയുടെ പ്രധാന ഭക്ഷണസസ്യം വൻതുടലി ആണ്. മലബാർ മിന്നൻ ശലഭത്തിന്റെ പുഴുവിനെ കണ്ടെത്തിയത് ഈ സസ്യത്തിലാണ്. കാട്ടിലും നാട്ടിലും ഉപദ്രവകാരിയായ കളയാണ്. അതിർത്തിയിൽ വേലിക്കായി ഉപയോഗിക്കുന്നു. 

മറ്റ് പേരുകൾ : 

മുള്ളൻപഴം - Ziziphus oenoplia

Jackal Jujube, Small-Fruited Jujube, Wild Jujube 

തുടലി / തൊടലി / തൊടരി / നുള്ളിക്ക / ചെറുമുള്ളമ്പഴം / ചൂരി മുള്ള് / ചൂരി പഴം, വൻതുടലി


Ziziphus Oenoplia


 Churi fruit is a fruit of the shrub that is familiar to the natives.

 Fruits green, dark red or black when ripe.


 The fruit is very popular with birds and wildlife and is loved by children and adults alike.


 The giant plant (scientific name: Ziziphus oenoplia) is also known as Jackal Jujube, Small-fruited Jujube, and Wild Jujube, a flowering plant found in Asia and Australia.  It is a small thorny shrub up to 1.5 m tall.

 The berry is edible.  It is very popular in Ayurvedic medicine in India.  Konkani people use it to chew leaves and bandage wounds.  Chewing the leaves is good for saliva.  It is also used medicinally in Myanmar.

 The main food plant of the clown caterpillar larvae is the giant caterpillar.  The Malabar Minnan butterfly worm was found in this plant.  Weeds that are harmful in the forest and in the countryside.  Used for fencing at the border.

 Other names:

 Hedgehog - Ziziphus oenoplia

 Jackal Jujube, Small-Fruited Jujube, Wild Jujube

 Thighs / thighs / thighs / pinch / small fruit / thorn / thorn fruit, large thigh